2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൂയം കുട്ടിയില്‍ വനമേഖലയോട് ചേര്‍ന്ന കിണറ്റില്‍ കാട്ടാന വീണു

പൂയംകുട്ടി: കോതമംഗലം പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്.
കിണറ്റില്‍ വെള്ളമുണ്ടെങ്കിലും കാട്ടാനയ്ക്ക് നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ശ്വസിക്കാനും സാധിക്കുന്നുണ്ട്.

ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമാ കിണറ്റിലാണ് ആന വീണത്. കിണറ്റില്‍ വെള്ളം കുറവായതുകൊണ്ട് ആനയെ രക്ഷപ്പെടുത്തുന്നത് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.