2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പൂനം മഹാജന്‍ യുവമോര്‍ച്ചയുടെ പുതിയ പ്രസിഡന്റ്

ന്യൂഡല്‍ഹി: യുവമോര്‍ച്ചയുടെ പുതിയ പ്രസിഡന്റായി ലോക്‌സഭാ എം.പി പൂനം മഹാജന്‍ ചുമതലയേല്‍ക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പൂനം മഹാജന്റെ പേര് നിര്‍ദേശിച്ചത്.

ലോക്‌സഭാ എം.പിയും ബി.സി.സി.ഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന് പകരമായാണ് 36 കാരിയായ പൂനം മഹജനെ നിയമിക്കുന്നത്. 2010 ജൂണിലാണ് അനുരാഗ് താക്കൂറിനെ യുവമോര്‍ച്ചയുടെ പ്രസിഡന്റായി നിയമിക്കുന്നത്. ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ പുത്രിയാണ് പൂനം മഹാജന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.