2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിൽ അടിപിടി; ചെയർമാനും പ്രതിപക്ഷാവനിതാ കൗൺസിലർക്കുമടക്കം മർദനം

ഫഖ്റുദ്ധീൻ പന്താവൂർ

പൊന്നാനി: പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിൽ അടിപിടി. ചെയർമാൻ മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ കൗൺസിലർമാർ എന്നിവർക്ക് മർദനമേറ്റു.

ചെയർമാന്റെ നേതൃത്വത്തിൽ ഇടതുപക്ഷ കൗൺസിലർമാർ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
യു ഡി എഫ് വനിതാ കൗൺസിൽസിലർമാരുൾപ്പടെയുള്ളവർക്കാണ്  മർദ്ധനമേറ്റത്. യു ഡി എഫ് കൗൺസിലർമാരായ അതീഖ്, പത്മാവവതി എന്നിവർക്കാണ് മർദ്ധനമേറ്റത്…അതേസമയം യു ഡി എഫ് കൗൺസിലർ ചെയർമാനെ കയേറ്റം ചെയ്യുകയും ചെയ്തതായി പരാതി ഉയർന്നു.മർദ്ധനമേറ്റ ചെയർമാൻ താലൂക്കാശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. തലകറക്കവും ശാരീരിക അവശതയും അനുഭവപ്പെട്ട ചെയർമാനെ മറ്റു കൗൺസിലർമാർ ചേർന്ന് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചെയർമാനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭക്കുമുന്നിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.ഇരുകൂട്ടരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പ്രതിപക്ഷത്തുള്ളവർ  ചായ കുടിക്കുന്നതിനെ ഭരണപക്ഷത്തെ ചിലർ പരിഹസിച്ചതാണ് പ്രശ്നങ്ങൾക്കു തടക്കം. ഇതിനെച്ചൊല്ലിയുള്ള ബഹളമാണ് അടിപിടിയിൽ അവസാനിച്ചത്.മുമ്പും ഇത്തരത്തിൽ ചായ കുടിക്കുന്നതിനെച്ചൊല്ലി ഭരണപക്ഷത്തെ ചില കൺസിലർ പരിഹസിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.