2018 May 12 Saturday

രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂരില്‍ തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിന് വേണ്ടി കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ മരണത്തെ അപലപിച്ചാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. എ.ബി.വി.പി പ്രവര്‍ത്തകനും കാക്കയങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ഥിയുമായ ശ്യാം പ്രസാദിനെ (24) ഇന്നലെയാണ് മുഖംമൂടിസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.

കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.