2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പതിനഞ്ചുകാരിക്കെതിരെ പീഡനശ്രമം: ശഫീഖ് ഖാസിമിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

 

തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും പ്രഭാഷകനുമായ ശഫീഖ് ഖാസിമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്നു ശഫീഖ് ഖാസിമി. സംഭവത്തേത്തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുകയും പരാതിയുമായി ജമാഅത്ത് പ്രസിഡന്റ് ബാദുഷ രംഗത്തെത്തുകയുമായിരുന്നു.

വിതുര പൊലിസാണ് കേസെടുത്തത്. സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരത്തെ കത്ത് നല്‍കിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.