2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പൗരത്വ അനുകൂല പരിപാടിക്കിടെ കടയടച്ചത് മതസ്പര്‍ധയുണ്ടാക്കാനെന്ന്, കോടതിയില്‍ ഹാജരാകാന്‍ കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍ക്ക് നോട്ടിസ്

കൊടുങ്ങല്ലൂര്‍: ആര്‍.എസ്.എസിന്റെ പൗരത്വ അനുകൂല പരിപാടിയോട് കടയടച്ച് പ്രതിഷേധിച്ചവര്‍ മതസ്പര്‍ധയുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിന്റെ പേരില്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ച് പൊലിസ് കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കി.

ഇരുപത്തിയഞ്ചോളം പേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നാണറിയുന്നത്.
ഐ.പി.സി 153 വകുപ്പ് പ്രകാരം കൊടുങ്ങല്ലൂര്‍ പൊലിസ് ചാര്‍ജ് ചെയ്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിചാരണവേളയില്‍ ഹാജരാകണമെന്നും കാണിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇതിനകം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ആറു വ്യാപാരികള്‍ക്ക് ഇതിനകം നോട്ടിസ് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ക്കും ഉടന്‍ നോട്ടിസ് നല്‍കാനാണ് പൊലിസ് ശ്രമിക്കുന്നത്. ഇരുപത്തിയഞ്ചോളം പേര്‍ കേസില്‍ പ്രതികളാാകുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

ജനജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ ‘പൗരത്വ ഭേദഗതി നിയമം രാഷ്ട്രസുരക്ഷക്ക്’ എന്ന പരിപാടി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയായിരുന്നു വിശദീകരണ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. എന്നാല്‍ ചില വ്യാപാരികള്‍ അന്ന് കടയടച്ച് ബഹിഷ്‌കരിച്ചു. എന്നാല്‍ ചില സ്ഥാപനങ്ങള്‍ തുറപ്പിക്കാനും ശ്രമമുണ്ടായിരുന്നു. ഇത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചെന്നും പരാതിയുണ്ട്.

പ്രകടനക്കാര്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ചില്ല് തകര്‍ത്തിരുന്നു. ഇതിനുപിന്നാലെ വ്യാപാരികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് പോസ്റ്ററും ഒട്ടിച്ചു. ഇതില്‍ കേസെടുത്ത പൊലിസ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.