2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം: പള്ളികള്‍ക്കു നേരെ ആക്രമണം, കര്‍ഫ്യൂ പ്രഖ്യാപിച്ചു

 

കൊളംബോ: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍- മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കില്‍ പരസ്പരമുണ്ടായ വെല്ലുവിളികളാണ് പുറത്ത് സംഘര്‍ഷത്തിലേക്കെത്തിച്ചത്.

ശ്രീലങ്കന്‍ നഗരമായ ചിലാവിലാണ് സംഭവം. മുസ്‌ലിം പള്ളികള്‍ക്കു നേരെ കല്ലേറുണ്ടാവുകയും മുസ്‌ലിം കടകള്‍ അക്രമിക്കപ്പെടുകയും ചെയ്തതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് പൊലിസ്.

മുസ്‌ലിംകളെ അവഹേളിച്ച് ഒരു ക്രിസ്ത്യന്‍ യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയുമായി അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്നയാള്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഇയാളെ ക്രിസ്ത്യന്‍ സംഘം വന്ന് മര്‍ദിച്ചു. പിന്നീട് വ്യാപക അക്രമം അരങ്ങേറുകയായിരുന്നു.

സംഘര്‍ഷം നിയന്ത്രാധീതമാവുന്നതു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. അക്രമികളെ തുരത്താന്‍ പൊലിസില്‍ അന്തരീക്ഷത്തില്‍ വെടിവച്ചു.

സംഭവത്തേത്തുടര്‍ന്ന്, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്കും വിലക്കേര്‍പ്പെടുത്തി.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിനു ശേഷം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് സോഷ്യല്‍ മീഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News