2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നു; പരാതി പൊലിസ് അവഗണിച്ചുവെന്നുവെന്നും പിതാവ്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്. പരാതി നല്‍കിയിട്ടും പൊലിസ് അവഗണിക്കുകയായിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ശുഹൈബിന്റെ പിതാവ് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

കൊലയാളികള്‍ ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഇക്കാര്യം ഷുഹൈബ് സുഹൃത്തക്കളോട് പറഞ്ഞിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.

അതേസമയം, ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലിസ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് നിഗമനം.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് എടയന്നൂര്‍ തെരുവിലെ സുഹൃത്തിന്റെ ചായക്കടയില്‍ വെച്ച് കാറിലെത്തിയ അക്രമി സംഘം ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അരക്ക് താഴേക്ക് 37 വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തിലേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി ചോര വാര്‍ന്ന് ഷുഹൈബ് മരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.