2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ: സിലിക്കണ്‍ വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓഫിസ് കെട്ടിടം ഒഴിപ്പിച്ചു.

വൈകീട്ട് 4:30 ഓടെ ബോംബ് സ്‌ഫോടനം നടക്കുമെന്ന സൂചന നല്‍കുന്ന അജ്ഞാത സന്ദേശം ലഭിച്ച ഉടന്‍ കെട്ടിടം ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷവും പൊലിസിന് സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്.

മെന്‍ലോ പാര്‍ക്കില്‍ ഓഫിസിലെ എല്ലാവരും സുരക്ഷിതരാണെന്ന് മെന്‍ലോ പാര്‍ക്ക് പൊലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

നേരത്തെ സിലിക്കണ്‍ വാലിയിലെ തന്നെ മറ്റൊരു കമ്പനിയായ യുട്യൂബും ഇത്തരത്തില്‍ ഒരു ബോംബ് ഭീഷണി നേരിട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.