2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

പോകോ എഫ്1 എത്തി

ഇന്ത്യന്‍ സ്മാര്‍്ട്ടഫോണ്‍ വിപണിയിലെ നിറഞ്ഞ സാന്നിധ്യമാണ് ഷവോമി. ഷവോമിയുടെ പുതിയ ഫോണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഷവോമിയുടെ പോകോ എഫ്1 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തും. രണ്ടാം തവണയാണ് പോകോ എഫ്1 ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

845എസ്.ഒ.സി സ്‌നാപ്ഡ്രാഗണാണ് ഫോണിന്റെ പ്രത്യേകത. വണ്‍പ്ലസ് 6, അസുസ് സെന്‍ഫോണ്‍ 5 സെറ്റ് എന്നീ ഫോണുകളെക്കാള്‍ വില കുറവാണ്.

പോകോ എഫ്1ന്റെ വിലയും പ്രത്യേകതകളും

പോകോ എഫ്1ന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 20,999 രൂപ മുതലാണ്. 6 ജിബി റാമിനോടൊപ്പം 64 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിന് കമ്പനി ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ 6 ജിബി റാമും 128ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന് 23,999രൂപ വില വരും. 8 ജിബി റാമിനൊടൊപ്പം 256 ഇന്റേണല്‍ സ്്‌റ്റോറേജുള്ള ഫോണിന് 28,999രൂപയാണ് വില.

മൂന്ന് ആകര്‍ഷമാര്‍ന്ന നിറത്തിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. റോസോ റെഡ് നിറത്തിലും സ്റ്റീല്‍ ബ്ലൂ നിറത്തിലും ഗ്രാഫോറ്റ് ബ്ലാക്ക് നിറത്തിലും ഫോണുകള്‍ ലഭ്യമാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.