2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പ്രധാനമന്ത്രിയുടെ വേദിക്കരികില്‍ വന്‍ സുരക്ഷാ വീഴ്ച; പൊലിസുകാരന്റെ തോക്കില്‍നിന്ന് വെടിപൊട്ടി

കൊല്ലം എ.ആര്‍ ക്യാംപിലെ പൊലീിസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വേദിക്കരികില്‍ നിന്നും വെടി പൊട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഇതില്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. കൊല്ലം എ.ആര്‍ ക്യാംപില്‍ നിന്നുള്ള പൊലിസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. ഇയാളെ സ്ഥലത്ത് നിന്നും മാറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.