2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

മോദി ‘അഴിമതി ഉപകരണമാ’ണെന്ന് രാഹുല്‍ ഗാന്ധി

ഷില്ലോങ്: പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി ഉപകരണമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മേഘാലയയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”നരേന്ദ്ര മോദി അഴിമതിക്കെതിരെയല്ല, അദ്ദേഹം അഴിമതിയുടെ ഉപകരണമാണ്”- രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. നീരവ് മോദി, വിജയ് മല്യ തുടങ്ങിയവരുടെ ബാങ്കിനെ പറ്റിച്ചുള്ള മുങ്ങലിനെ പരാമര്‍ശിച്ചാണ് രാഹുലിന്റെ വിമര്‍ശനം. മോദി വലിയ മാജിക്കുകാരനാണെന്നും അദ്ദേഹത്തിന് ജനാധിപത്യത്തെ വരെ അപ്രത്യക്ഷമാക്കാനാവുമെന്നും കഴിഞ്ഞദിവസം രാഹുല്‍ വിമര്‍ശിച്ചിരുന്നു.

റാഫേല്‍ കരാര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് വിവാദങ്ങളില്‍ മോദിയുടെ മൗനത്തേയും നേരത്തെ രാഹുല്‍ ചോദ്യംചെയ്തിരുന്നു. ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിക്ക് നിര്‍ദേശങ്ങള്‍ ചോദിച്ചുള്ള മോദിയുടെ ട്വീറ്റിനു മറുപടിയായാണ് രാഹുലിന്റെ വിമര്‍ശമുണ്ടായത്. മന്‍ കി ബാത്ത് ഒരു ആത്മഭാഷണമാണെന്ന് പറഞ്ഞായിരുന്നു വിമര്‍ശനം.

”എല്ലാ ഇന്ത്യക്കാര്‍ക്കും നിങ്ങള്‍ സംസാരിക്കണമെന്ന് ആഗ്രഹമുള്ള വിഷയം നിങ്ങളുടെ ഹൃദയത്തിന് അറിയാമായിരുന്നിട്ടും എന്തിനാണ് നിര്‍ദേശങ്ങള്‍ ചോദിക്കുന്നത്?, 1. നീരവ് മോദി 22,000 കോടി രൂപ കൊള്ളയടിച്ച് മുങ്ങി, 2. 58,000 കോടി രൂപയുടെ റാഫേല്‍ അഴിമതി, ഞാനിക്കാര്യങ്ങള്‍ നിര്‍ദേശിക്കുന്നു”- രാഹുല്‍ ട്വീറ്റ് ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.