2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിയുടെ പ്രസംഗം ചട്ടലംഘനമല്ല: ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയലെ വാര്‍ധയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതുസംബന്ധിച്ച കോണ്‍ഗ്രസിന്റെ പരാതി കമ്മിഷന്‍ തള്ളി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ചായിരുന്നു മോദിയുടെ വിദ്വേഷ പരാമര്‍ശം. ഭൂരിപക്ഷത്തെ പേടിച്ച് രാഹുല്‍ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടുന്നുവെന്നായിരുന്നു വിവാദ പരാമര്‍ശം.

കോണ്‍ഗ്രസ് രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നിന്ന് ഒളിച്ചോടി ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തില്‍ അഭയം തേടിയിരിക്കുന്നതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വിഭാഗീയതയുമുണ്ടാക്കുന്ന പ്രസംഗമാണ് മോദി നടത്തിയതെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നടപടിയ്‌ക്കെതിരേ നിലവില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സുപ്രിംകോടതി കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.