2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പ്രധാനമന്ത്രി നരേന്ദ്ര മോദി റുവാണ്ടയിലേക്ക്, 200 പശുക്കളെയും കൊണ്ട്

പിന്നീട് ഉഗാണ്ടയും ദക്ഷിണാഫ്രിക്കയും സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രയ്ക്ക്. ഈമാസം 23 മുതല്‍ 27 വരെ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് മോദി പോവുന്നത്.

റുവാണ്ടയിലേക്കാണ് ആദ്യം എത്തുക. പിന്നീട് ഉഗാണ്ടയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പോവും.

റുവാണ്ടന്‍ യാത്രയ്ക്ക് പ്രത്യേകതയുണ്ട്. 200 പശുക്കളെ മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റുവാണ്ടയ്ക്കു നല്‍കും. രണ്ടു ദിവസം റുവാണ്ടയിലായിരിക്കും. കാര്‍ഷിക, വ്യവസായിക മേഖലകളിലേക്ക് 100 മില്യണ്‍ യു.എസ് ഡോളര്‍ വീതം വായ്പാ സഹായവും എത്തിക്കും.

മോദിക്കൊപ്പം ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും ഉണ്ടാവും. ഇവിടെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.

പിന്നീട് ഉഗാണ്ടയിലേക്കു നീങ്ങുന്ന മോദി പാര്‍ലമെന്റില്‍ സംസാരിക്കും. 164 മില്യണ്‍ യു.എസ് ഡോളറിന്റെ വായ്പയും അനുവദിക്കും.

ശേഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി സംബന്ധിക്കും. സമാധാനം, സുസ്ഥിര വികസനം, ആരോഗ്യവും വാക്‌സിനും തുടങ്ങിയവയാണ് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന അജണ്ട.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.