2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സത്യപ്രതിജ്ഞ വ്യാഴാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച (മെയ് 30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 30ന് രാത്രി 7മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ .രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങളും സത്യപ്രതിജ്ഞയുടെ സമയവും തിയതിയും അറിയിക്കാന്‍ രാഷ്ട്രപതി മോദിയോട് നിര്‍ദേശിച്ചു. 

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മോദി രാഷ്ട്രപതിയെ കാണാന്‍ രാഷ്ട്രപതിഭവനിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക്‌ മുന്‍പായി മോദി സ്വന്തം മണ്ഡലമായ വരാണസിയും ഗുജറാത്തിലെ ജന്മനാടും സന്ദര്‍ശിക്കും.  എന്‍.ഡി.എ ഘടകകക്ഷികളുടെ സംയുക്ത സംഘം നരേന്ദ്രമോദിയെ സഖ്യത്തിന്റെ നേതാവായി തെരഞ്ഞെടുത്തുവെന്നുകാണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരിട്ട് കത്തുനല്‍കിയിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.