2018 January 08 Monday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

‘പാക് ബന്ധ’മൊക്കെ മറന്നോ? രാജ്യസഭയില്‍ മന്‍മോഹന്‍സിങിന് കൈകൊടുത്ത് നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കൈകൊടുത്തു. വെള്ളിയാഴ്ച രാജ്യസഭ പിരിച്ചുവിട്ടതിനു പിന്നാലെയാണ് മോദി മന്‍മോഹന്‍ സിങിന്റെ അടുത്തെത്തി കൈകൊടുത്തത്. കുറച്ച് സമയം മൗനമായി തുടര്‍ന്ന ശേഷം കുറച്ച് സംസാരിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മന്‍മോഹന്‍ സിങിനെതിരെ മോദി ഉന്നയിച്ച ആരോപണം വലിയ വിവാദമുണ്ടാക്കിയിരുന്നു. പാകിസ്താനികളുമായി അദ്ദേഹം രഹസ്യ ചര്‍ച്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. തെരഞ്ഞെടുപ്പിനു ശേഷം പാര്‍ലമെന്റ് തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ഇതേച്ചൊല്ലി ബഹളം വയ്ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തെ അപമാനിക്കുകയാണ് മോദിയെന്നും മാപ്പുപറയണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് പ്രതികരിക്കാന്‍ മോദി തയ്യാറായിട്ടില്ല.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ് എന്നിവര്‍ക്കും മോദി കൈകൊടുത്തു. കരണ്‍ സിങിന്റെ രാജ്യസഭയിലെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കുകയാണ്. ഇദ്ദേഹത്തിന് ഇന്ന് യാത്രയയപ്പും നല്‍കിയിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.