2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

മാലിദ്വീപിലെ പുരാതന മുസ്‌ലിം പള്ളി നവീകരിക്കാന്‍ ഇന്ത്യ സഹായിക്കുമെന്ന് മോദിയുടെ വാഗ്ദാനം

  • 'പവിഴക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള പള്ളി ലോകത്ത് മറ്റൊരിടത്തുമില്ല'- മോദി

മാലി: പവിഴക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച മാലിദ്വീപിലെ പുരാതന മുസ്‌ലിം പള്ളി പുതുക്കിപ്പണിത് സംരക്ഷിക്കാന്‍ ഇന്ത്യ സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. ശനിയാഴ്ച മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്താണ് മോദിയുടെ പ്രഖ്യാപനം.

ഹുകുരു മിസ്‌കി എന്നറിയപ്പെടുന്ന മാലിദ്വീപിലെ വെള്ളിയാഴ്ച പള്ളിയാണ് നവീകരിക്കാമെന്ന മോദിയുടെ വാഗ്ദാനം. പവിഴക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചരിത്രപരമായ പള്ളി ലോകത്ത് മറ്റൊരിടത്തുമില്ലെന്നും മോദി പറഞ്ഞു.

മോദിയുടെ പ്രഖ്യാപനത്തിന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് നന്ദി പറഞ്ഞു. ഇന്ത്യയുടെ സഹായത്തോടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയായിരിക്കും പള്ളി നവീകരിക്കുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.