2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വിജയപ്രസംഗത്തിനിടെ ബാങ്ക് വിളി: പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയപ്രസംഗത്തിനിടെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നു. ഇതോടെ, പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു മോദി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്. മോദി പ്രസംഗിക്കാന്‍ തുടങ്ങി ഒരു മിനിറ്റിനകം അടുത്തുള്ള പള്ളിയില്‍ നിന്ന് മഗ്‌രിബ് ബാങ്ക് വിളി ഉയര്‍ന്നു.

ഇതോടെ പ്രസംഗം നിര്‍ത്തുകയും ബാങ്ക് വിളിക്കുന്നുണ്ടെന്ന് അണികളോട് പറയുകയും ചെയ്തു. പിന്നാലെ എല്ലാ പ്രവര്‍ത്തകരും മൗനം പാലിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News