2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

മോദി ഷാങ്ഹായ് കോഓപറേഷന്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

ഖ്വിങ്ദാവോ: ചൈനാ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോഓപറേഷന്‍ സെക്രട്ടറി ജനറല്‍ റാഷിദ് അലിമോവുമായി കൂടിക്കാഴ്ച നടത്തി. ചൈനാ സന്ദര്‍ശനത്തിലെ മോദിയുടെ ആദ്യ ഔദ്യോഗിക പരിപാടിയാണിത്. കഴിഞ്ഞവര്‍ഷം ഫുള്‍ മെമ്പറായി മാറിയ ശേഷം ഷാങ്ഹായ് കോഓപറേഷന് നല്‍കിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.

ജൂണ്‍ 16ന് അന്താരാഷ്ട്ര യോഗാ ദിനം കോഓപറേഷന്‍ ആസ്ഥാനമായ ബീജിങില്‍ ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18-ാം ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ശനിയാഴ്ച ഉച്ചയോടെയാണ് മോദി ചൈനയിലെത്തിയത്. ഖ്വിങ്ദാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ ചൈനയുടെ ഇന്ത്യന്‍ അംബാസഡര്‍ ലുവോ ഴോഹുയിയും വൈസ് ഗവര്‍ണര്‍ റെന്‍ എയറോങും ചേര്‍ന്ന് സ്വീകരിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.