2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മോദി ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍; റുവാണ്ടയ്ക്ക് 200 പശുക്കളെ സമ്മാനിച്ചു

കിഗാളി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെത്തി. 200 പശുക്കള്‍ സമ്മാനവുമായാണ് മോദി റുവാണ്ടയിലെത്തിയത്. റ്വേറു മോഡല്‍ വില്ലേജില്‍ നടന്ന പരിപാടിയില്‍ മോദി പശുക്കളെ കൈമാറി. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയും പരിപാടിയില്‍ ഉണ്ടായിരുന്നു.

റുവാണ്ടയുടെ ഗിരിങ്ക പരിപാടിയുടെ ഭാഗമായാണ് പശുക്കളെ നല്‍കുന്നത്. ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കാണ് പശുക്കളെ നല്‍കിയത്.

കുട്ടികളുടെ പോഷകാഹാരക്കുറവ് കൂടിയ പശ്ചാത്തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും കന്നുകാലി, വിളയുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് ഗിരിങ്ക പദ്ധതി. ഇതുപ്രകാരം പാവങ്ങള്‍ക്ക് പശുക്കളെ നല്‍കാനാണ് ഇന്ത്യയുടെ സഹായം.

പദ്ധതിയില്‍ ഇതുവരെ റുവാണ്ടന്‍ സര്‍ക്കാര്‍ 2,48,566 പശുക്കളെ പാവങ്ങള്‍ക്ക് എത്തിച്ചുകൊടുത്തു.

റുവാണ്ടയിലെ പരിപാടിക്കു ശേഷം നരേന്ദ്ര മോദി ഉഗാണ്ടയിലേക്കു തിരിക്കും. അവിടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കാനായി ദക്ഷിണാഫ്രിക്കയിലെത്തും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.