2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ജനാധിപത്യത്തിന്റെ കരുത്ത് വോട്ടര്‍ ഐ.ഡിയില്‍: പ്രധാനമന്ത്രി

 

അഹമ്മദാബാദ്: ജനാധിപത്യത്തിന്റെ കരുത്ത് വോട്ടര്‍ ഐ.ഡിയിലാണെന്നും എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഭമേളയില്‍ പങ്കെടുത്ത പ്രതീതിയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം തനിക്ക് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയെ കണ്ടതിന് ശേഷമാണ് മോദി വോട്ട് രേഖപ്പെടുത്താനായി എത്തിയത്. തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്താണ് മോദി വോട്ട് ചെയ്യാന്‍ എത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അദ്ദേഹം വോട്ടര്‍മാര്‍ക്കിടയിലുടെ നടന്നു. അഹമ്മദ്ബാദ് ഈസ്റ്റ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹംസ്മുബായി സോമാഭായ് പട്ടേലിനൊപ്പമായിരുന്നു അദ്ദേഹം വോട്ടര്‍മാര്‍ക്കിടയിലൂടെ നടന്നു നീങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിയും ബാനറുമായി പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കുടുംബവും അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.