2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വെറും മോദിയല്ല, ‘ചൗക്കിദാര്‍ നരേന്ദ്ര മോദി’: ട്വിറ്ററില്‍ പേരുമാറ്റി മോദി, പിന്നാലെ ഷായും കൂട്ടരും

 

ന്യൂഡല്‍ഹി: ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ചര്‍ച്ച കൊഴുപ്പിക്കാന്‍ ബി.ജെ.പി. ##MainBhiChowkidar എന്ന ഹാഷ്ടാഗില്‍ ബി.ജെ.പി തുടരുന്ന ക്യാംപയിന് ചൂടുപകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു കൂടി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

നരേന്ദ്ര മോദി എന്നതിനു പകരം ചൗക്കിദാര്‍ നരേന്ദ്ര മോദി എന്നും അമിത്ഷാ എന്നതിനു പകരം ചൗക്കിദാര്‍ അമിത്ഷാ എന്നുമാണ് ഇപ്പോള്‍ ട്വിറ്ററിലെ പേര്. മറ്റു ബി.ജെ.പി നേതാക്കളും ഇതേ പാത പിന്തുടരുന്നുണ്ട്.

‘നിങ്ങളുടെ ചൗക്കിദാര്‍ ഉറച്ചുനില്‍ക്കുന്നു, രാജ്യത്തെ സേവിക്കുന്നു.
പക്ഷെ, ഞാന്‍ ഒറ്റയ്ക്കല്ല.
അഴിമതിക്കും, അഴുക്കിനും, സാമൂഹ്യ തിന്മകള്‍ക്കും എതിരെ പോരാടുന്ന ഓരോരുത്തരും ചൗക്കിദാറാണ്.
ഇന്ത്യയുടെ ഉന്നമനത്തിനായി കഷ്ടപ്പെടുന്ന ഓരോരുത്തരും ചൗക്കിദാറാണ്.
ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു, ##MainBhiChowkidar’

– നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.