2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം കനക്കുമ്പോള്‍ റഷ്യക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സൗഹൃദ രാഷ്ട്രങ്ങളുടെ വ്യത്യസ്ത മേഖലകളിലെ വികസനങ്ങള്‍ക്ക് ഇന്ത്യയുടെ സജീവമായ സഹയമുണ്ടാവുമെന്ന് മോദി

മോസ്‌കോ: സാമ്പത്തിക പ്രതിസന്ധിയുടെ മഹാ പ്രളയത്തിലൂടെ ഇന്ത്യ കടന്നുപോകുമ്പോള്‍ റഷ്യക്ക് വന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്
പ്രധാനമന്ത്രി നരേന്ദ്രമോദി.
റഷ്യന്‍ ഫാര്‍ ഈസ്റ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്‌ ഒരു ബില്യണ്‍ ഡോളര്‍ വായ്പ  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആറായിരത്തിലധികം കോടി ഇന്ത്യന്‍ രൂപയാണ് റഷ്യക്കു മോദി വാഗ്ദാനം ചെയ്തിരിക്കുന്നത്.

റഷ്യയില്‍ ദ്വിദിന സന്ദര്‍ശനത്തിനുള്ള മോദി പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ സാന്നിധ്യത്തിലാണ് ഇതു പ്രഖ്യാപിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ കേന്ദ്രമായ ഫാര്‍ ഈസ്റ്റ് മേഖലയുടെ വികസനത്തിനായി റഷ്യയുമായി തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

വഌദിവോസ്‌റ്റോക്കില്‍ നടന്ന ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനിലാണ് മോദിയുടെ പ്രഖ്യാപനം. ‘ഈസ്റ്റിനു വേണ്ടി പ്രവര്‍ത്തിക്കുക’ എന്ന ഇന്ത്യയുടെ പുതിയ നയപ്രകാരമാണ് നടപടിയെന്നും മോദി പറഞ്ഞു.

‘ആക്ട് ഫാര്‍ ഈസ്റ്റ് പോളിസി’യുടെ ടേക്ക് ഓഫ് ആണ് ഇന്നത്തെ പ്രഖ്യാപനമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് മോദി പറഞ്ഞു. നമ്മുടെ സാമ്പത്തിക നയതന്ത്രത്തിന് ഇത് പുതിയ മാനം നല്‍കുമെന്നും മോദി പറഞ്ഞു. സൗഹൃദ രാഷ്ട്രങ്ങളുടെ വ്യത്യസ്ത മേഖലകളിലെ വികസനങ്ങള്‍ക്ക് ഇന്ത്യയുടെ സജീവമായ സഹയമുണ്ടാവുമെന്നും മോദി പ്രഖ്യാപിച്ചു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യയുടെ ഫാര്‍ ഈസ്റ്റ് മേഖല സന്ദര്‍ശിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.