2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

പ്ലസ് വണ്‍ അപേക്ഷ; അറിയേണ്ടതെല്ലാം..

 • പ്ലസ് വണ്‍ അപേക്ഷ ഒമ്പത് മുതല്‍ ഓണ്‍ലൈനായി മാത്രം
 • പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപ, ഫോട്ടോകോപ്പിക്ക് 200 രൂപ

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി (സൂക്ഷ്മ പരിശോധന) എന്നിവക്കു ഓണ്‍ലൈന്‍ അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. www.keralapareekshabhavan.in ല്‍ 5 മുതല്‍ 10 വരെ ഉച്ചക്ക് ഒരു മണി വരെ SSLC 2018 Revaluation/Photocopy/Scrutiny applications എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകന് മെയ് 10ന് വൈകുന്നേരം നാലു മണിക്ക് മുമ്പ് സമര്‍പ്പിക്കണം.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപ, ഫോട്ടോകോപ്പിക്ക് 200 രൂപ, സ്‌ക്രൂട്ടിണിക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്‌ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഐ.ടി വിഷയത്തിന് പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല. പ്രഥമാധ്യാപകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ഓണ്‍ലൈനില്‍ വെരിഫൈ ചെയ്ത ശേഷമാണ് ഫീസ് പണമായി സ്വീകരിച്ചു രസീത് നല്‍കുക. മെയ് 10ന് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.

പുനര്‍മൂല്യനിര്‍ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാര്‍ഥിക്ക് തിരികെ നല്‍കുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ മൂല്യനിര്‍ണയം ചെയ്യാത്ത ഉത്തരങ്ങള്‍ സ്‌കോറുകള്‍ കൂട്ടിയതിലുള്ള പിശകുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവന്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കാവുന്നതാണ്. പ്ലസ് വണ്‍ ഏകജാലക പ്രവേശന അപ്‌ഡേറ്റുകള്‍ക്കായി http://bit.ly/singlewindow2018 ലിങ്കാണ് സന്ദര്‍ശിക്കേണ്ടത്.

ഈ തിയ്യതികള്‍ മറക്കണ്ട…

 1. അപേക്ഷ സ്വീകരണം: മേയ് ഒമ്പത് മുതല്‍
 2. അവസാന തിയ്യതി: മേയ് 18
 3. ട്രയല്‍ അലോട്ട്‌മെന്റ്: മേയ് 25
 4. ഒന്നാം അലോട്ട്‌മെന്റ് : ജൂണ്‍ ഒന്ന്
 5. രണ്ടാം അലോട്ട്‌മെന്റ് : ജൂണ്‍ 11
 6. പ്ലസ് വണ്‍ ക്ലാസ് ആരംഭം: ജൂണ്‍ 13
 7. സപ്ലിമെന്ററി അലോട്ട്‌മെന്റ് : ജൂണ്‍ 21 മുതല്‍
 8. പ്രവേശനം അവസാനിപ്പിക്കുന്നത് : ജൂലായ് 19.

……………………………………………………………………………………………….

സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകള്‍ തിരുത്താനവസരം

 

കോഴിക്കോട്: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇത്തവണ മുതല്‍ അച്ചടിക്കുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് പരിശോധിച്ച് തെറ്റുകള്‍ തിരുത്താം. എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പരും ജനന തിയ്യതിയും നല്‍കി വെബ് സൈറ്റില്‍ പരിശോധിക്കുക. തെറ്റുണ്ടെങ്കില്‍ സ്‌കൂളില്‍ല്‍ അപേക്ഷ കൊടുക്കണം. സ്‌കൂളില്‍ നിന്നും ഈ വിവരം പരീക്ഷാ ഭവന് കൈമാറി തിരുത്തല്‍ വരുത്തും. മെയ് 15 വരെ ഇതിനവസരമുണ്ട്. തിങ്കളാഴ്ച മുതല്‍ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ടാകും.

 

ബോണസ് പോയിന്റിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍

 

 1. കൃത്യനിര്‍വഹണത്തിനിടയില്‍ മരണമടഞ്ഞ ജവാന്‍മാരുടെ മക്കള്‍ക്ക് (നിയമപരമായി അവര്‍ ദത്തെടുത്ത മക്കള്‍ക്കും ഈ ആനുകൂല്യത്തിനര്‍ഹതയുണ്ട്) – 5
 2. ജവാന്‍മാരുടെയും എക്‌സ് സര്‍വീസുകാരുടെയും (ആര്‍മി/നേവി/എയര്‍ഫോഴ്‌സ് മുതലായവ മാത്രം) മക്കള്‍ക്ക്/നിയമപരമായി അവര്‍ ദത്തെടുത്ത മക്കള്‍ക്ക് – 3
 3. എന്‍.സി.സി (75 ശതമാനത്തില്‍ കുറയാത്ത ഹാജര്‍ കേഡറ്റിനുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം)/സ്‌കൗട്ട് ആന്റ് ഗൈഡ് (രാഷ്ട്രപതി പുരസ്‌കാര്‍/രാജ്യപുരസ്‌കാര്‍ നേടിയവര്‍ക്ക് മാത്രം)/നീന്തല്‍ അറിവ് (അപേക്ഷകന്‍ താമസിക്കുന്ന കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം)/സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ GO(No) 214/2012/Home dated 04/08/2012 വിവക്ഷിച്ചമാതിരി.) – 2
 4. അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി – 2
 5. അതേ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ – 2
 6. അതേ താലൂക്ക് – 1
 7. ഗവ./എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതേ താലൂക്കിലെ മറ്റ് സ്‌കൂളുകളില്‍ നല്‍കുന്ന ഗ്രേഡ് പോയിന്റ് – 2
 8. കേരള സംസ്ഥാന ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയില്‍ എസ്.എസ്.എല്‍.സി (കേരള സിലബസ്) യോഗ്യത നേടുന്നവര്‍ – 3

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.