2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പ്ലസ് വണ്‍ പ്രവേശനം: അവസാന തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി

കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഹൈക്കോടതി ജൂണ്‍ അഞ്ചുവരെ നീട്ടി.

സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ തീയതി നീട്ടണമെന്ന ഹരജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് മേയ് 22 വരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്.

എന്നാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇതിനു ശേഷമേ പ്രസിദ്ധീകരിക്കൂ എന്നതിനാല്‍ ഇവരുടെ അവസരം നഷ്ടപ്പെടുമെന്നായിരുന്നു ഹരജിക്കാരുടെ ആശങ്ക.

തങ്ങളുടെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ മാത്രമാണുള്ളതെന്നും പ്ലസ് വണ്‍ പ്രവേശനത്തിന് സാധ്യതയുള്ള മറ്റു സിബിഎസ്ഇ സ്‌കൂളുകള്‍ അടുത്തെങ്ങുമില്ലെന്നും ഹരജിക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍, കൈതപ്പൊയില്‍ എംഇഎസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പിടിഎ പ്രസിഡന്റുമാരാണ് തീയതി നീട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News