2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘എന്റെ പണം നിരുപാധികം എടുത്ത് നിയമനടപടികള്‍ അവസാനിപ്പിക്കണം’: കേന്ദ്രസര്‍ക്കാരിനോട് വിജയ് മല്യ

ന്യൂഡല്‍ഹി: വായ്പാ കുടിശ്ശികയുടെ 100 ശതമാനം തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും വിജയ് മല്യ. ബാങ്കില്‍ നിന്നും കടമെടുത്ത തുക പൂര്‍ണമായും തിരിച്ചടയ്ക്കാമെന്നും പകരം തനിക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് മല്യ ആവശ്യപ്പെടുന്നത്.

കൊവിഡും ലോക്ക് ഡൗണും കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ ദിവസം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പാക്കേജ് നല്‍കിയ സര്‍ക്കാരിനെ മല്യ അഭിനന്ദിച്ചു. സര്‍ക്കാരിന് ഇഷ്ടം പോലെ കറന്‍സി അടിക്കാമെന്നും പക്ഷേ തന്നെപ്പോലൊരു ചെറിയ ദാതാവിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മല്യ പറഞ്ഞു. തുടരെ ആവശ്യപ്പെട്ടിട്ടും ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സമ്മതം തരാത്തത് എന്തുകൊണ്ടാണെന്നും മല്യ ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം ചോദിച്ചിരിക്കുന്നത്.

‘കൊവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അച്ചടിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ചെറിയയാളെ നിരന്തരം അവഗണിക്കണോ? എന്റെ പണം നിരുപാധികം എടുക്കുക’ മല്യ ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.