2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പി.കെ ശശിക്കെതിരേ കര്‍ശന നടപടിക്ക് സാധ്യത; ചുമതലകളില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍പ്പെട്ട സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരേ സംഘടനാ തലത്തില്‍ കര്‍ശന നടപടിക്ക് സാധ്യതയെന്ന് സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം തീരുന്നത് വരെ തല്‍ക്കാലം സംഘടനാ ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റിന്റെ ചുമതലയില്‍ നിന്നും മാറി നില്‍ക്കും.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ ശശി കുറ്റക്കാരനാണെങ്കില്‍ പാര്‍ട്ടി വെറുതേ വിടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം.എം മണി പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.