2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പ്രളയം കാരണമാണ് ശശിക്കെതിരായ നടപടി വൈകിയതെന്ന് മന്ത്രി ബാലന്‍

 പരാതികളില്‍ ആരെയും രക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ നടപടി വൈകിയത് പ്രളയം കാരണമാണെന്ന് മന്ത്രി ബാലന്‍. ഇത്തരം പരാതികളില്‍ ആരെയും രക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല. ഇതില്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

പരാതിക്കാരിയുടെ ആവശ്യമാണ് സംഘടനാപരമായി അന്വേഷിക്കണമെന്നത്. അവരുടെ മാനസികാവസ്ഥ കണക്കിലെടുത്താവും നടപടിയെന്നും പരാതിക്കാരിയുടെ ഏതു നടപടിക്കും സര്‍ക്കാരും പാര്‍ട്ടിയും ഒപ്പമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.