2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

പിറവം പള്ളിക്കേസ്: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറി

കൊച്ചി: പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്‍പ് സഭാ തര്‍ക്കം സംബന്ധിച്ച കേസില്‍ ഹാജരായിട്ടുണ്ടെന്നു കേസില്‍ കക്ഷിചേരാനെത്തിയവര്‍ തടസം ഉന്നയിച്ച പശ്ചാത്തലത്തിലാണ് പിന്‍മാറ്റം.

കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും.

നേരത്തെ യാക്കോബായ സഭയുടെ അഭിഭാഷകനായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജഡ്ജി ആയി എത്തിയപ്പോള്‍തന്നെ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടോയെന്ന് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവിഭാഗവും വിശ്വാസം രേഖപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.