2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പിറവി

സാദിഖലി പാട്ടക്കരിമ്പ്

 

ഉള്ളില്‍ മുളപൊട്ടിയ
ചെറു ചലനം മതി
മനസിലവള്‍ക്കൊരു
ഉമ്മ പിറക്കാന്‍…

ഉച്ചമയക്കത്തില്‍
കുഞ്ഞുടുപ്പുകള്‍
മടക്കിവയ്ക്കാന്‍ തുടങ്ങും.
സ്വപ്നങ്ങള്‍ക്കൊക്കെ
ബേബി പൗഡറിന്റെ മണമാകും.

താരാട്ടിന്റെ മൂളലാകും
അടിച്ചുവാരലുകള്‍ക്കു കൂട്ട്.
വര്‍ത്തമാനങ്ങളില്‍
കൊഞ്ചിക്കലിന്റെ
ഓമനത്തമുണ്ടാകും.
വാതിലിന്റെ വിരികളൊക്കെ
തൊട്ടിലിന്റെ
ഞൊറികളെ ഓര്‍മിപ്പിക്കും.
ആഗ്രഹങ്ങളിലൊക്കെ
ഒരമ്മിഞ്ഞ മണം
കൂടിക്കുഴഞ്ഞിട്ടുണ്ടാകും.

കൗതുകങ്ങളില്‍ നിറയെ
കളിപ്പാട്ടങ്ങളാകും.
ഇതിനിടയിലെപ്പോഴോ
എന്റെയുള്ളിലൊരു
ഉപ്പയെയുമവള്‍
പണിതുവച്ചിട്ടുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News