2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പിണറായിയുടെ പരാമര്‍ശം: മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയാണെന്ന് കോടിയേരി

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെക്കുറിച്ച് കഴിഞ്ഞ ദിവസം പിണറായി നടത്തിയ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയെ തകര്‍ക്കാനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് ഇതിനു പിന്നില്‍. ഇക്കാര്യത്തില്‍ പിണറായി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആലപ്പുഴയിലെ സംസ്ഥാനസമ്മേളനത്തില്‍ പാസാക്കിയ വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്ന സെക്രട്ടറിയേറ്റ് പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കഴിഞ്ഞ ദിവസം പിണറായിയുടെ മറുപടി. പ്രമേയവും സ്ഥാനാര്‍ഥിത്വവും രണ്ടും രണ്ടാണെന്ന് പറഞ്ഞ അദ്ദേഹം വി.എസിനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ വി.എസിനെതിരെ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഇദ്ദേഹം നിഷേധിച്ചു രംഗത്തുവന്നിരുന്നു. ചില മാധ്യമങ്ങള്‍ നേരത്തെ തീരുമാനിച്ച അജണ്ട തന്റെ പ്രതികരണങ്ങളില്‍ തിരുകികയറ്റുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതു കൊണ്ടൊന്നും സി.പി.എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.