2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘എല്ലായിടത്തും സ്വര്‍ണത്തിന്റെ നിറം മഞ്ഞ, കേരളത്തിലത് ചുവപ്പ്’; സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്നും ജെ.പി നദ്ദ

 

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് നദ്ദ ആരോപിച്ചു.

കാസര്‍കോട്ടെ ബി.ജെ.പി ഓഫിസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ. ‘എല്ലായിടത്തും സ്വര്‍ണ്ണത്തിന്റെ നിറം മഞ്ഞയാണ്, പക്ഷേ കേരളത്തില്‍ ഇത് ചുവപ്പാണ്. ഐ.ടി ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താണ്?’- നദ്ദ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലും ചൂട് നമുക്ക് കാണാന്‍ കഴിയും. സംഭവത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. ‘ചോര്‍ കി ദാദി മേ ടിങ്ക’ എന്നൊരു ചൊല്ലുണ്ട്, അതിനര്‍ഥം മുഖ്യമന്ത്രിയുടെ ഓഫീസ് എവിടെയൊക്കെയോ ഇടപെട്ടിട്ടുണ്ടെന്നാണ്’- ബി.ജെ.പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.