2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പിണറായിയുടെ സ്‌കൂളിന്റെ ശോചനീയ ചിത്രം: സത്യാവസ്ഥയെന്ത്?

 

വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വൈകിട്ട് ഏഴരയോടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. അതിന്റെ കൂടെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

മുഖ്യമന്ത്രി പോളിങ് സ്‌റ്റേഷനിലെത്തി വോട്ടു ചെയ്യാനായി കയ്യില്‍ മഷി പുരട്ടുന്നതാണ് ചിത്രം. ആളുകളുടെ ശ്രദ്ധ പോയത് മറ്റൊരിടത്തേക്കാണ്, സ്‌കൂളിന്റെ ശോചനീയാവസ്ഥയിലേക്ക്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊടുമ്പിരി കൊണ്ടു. സ്വന്തം നാട്ടിലെ സ്‌കൂളിന്റെ അവസ്ഥ കണ്ടോ എന്നായി.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടുചെയ്തത് സര്‍ക്കാര്‍ സ്‌കൂളിലല്ല. ആര്‍.സി അമല ബേസിക് യു.പി സ്‌കൂളിലാണ് മുഖ്യമന്ത്രിയുടെ പോളിങ് ബൂത്ത്. ഇത് മാനേജ്‌മെന്റ് സ്‌കൂളാണ്.

മാനേജ്‌മെന്റ് സ്‌കൂള്‍ ആണെങ്കില്‍ പോലും സ്വന്തം നാടിന്റെ ശോചനീയാവസ്ഥയാണ് ഇത് വെളിവാക്കുന്നതെന്നാണ് സോഷ്യല്‍ മീഡയയില്‍ ഒരു വിഭാഗം പറയുന്നത്.

മലപ്പുറത്തു നിന്നടക്കമുള്ള മറ്റു നേതാക്കള്‍ വോട്ടു ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലുള്ള ഉയര്‍ന്ന നിലവാരമുള്ള സ്‌കൂളിന്റെ ചിത്രങ്ങളും ഒപ്പം പുറത്തുവിടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.