2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

പിണറായി കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനം ഇതു വരെ കണ്ടതില്‍ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗം മുഖ്യമന്ത്രി വിളിച്ചപ്പോള്‍ മന്ത്രിമാര്‍ വരാത്ത സംഭവമാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടിയത്. യോഗത്തിന് വന്നിട്ടുകാര്യമില്ലെന്ന് മനസിലായത് കൊണ്ടാവാം മന്ത്രിമാര്‍ പങ്കെടുക്കാത്തതെന്നും ചെന്നിത്തല പരിഹസിച്ചു.

ബിനോയി കോടിയേരി വിഷയത്തില്‍ സി.പി.എമ്മിന്റെ നില പരുങ്ങലിലാണ്. മറുപടി നല്‍കാന്‍ അദ്ദേഹം സി.പി.എമ്മിനാകുന്നില്ല. സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിയാനുള്ള മര്യാദയെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.