2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.എസ്.യു സമരത്തെ പരിഹസിച്ച് മുഖ്യന്ത്രി

  • സമരം ചെയ്യുന്നവര്‍ക്ക് തന്നെ എന്തിന് സമരം ചെയ്യുന്നുവെന്ന് അറിയില്ല

തിരുവന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന കെ.എസ്.യുവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്നവര്‍ക്ക് തന്നെ എന്തിന് സമരം ചെയ്യുന്നുവെന്ന് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കോളജ് അടപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കളജ് പൂട്ടിക്കുക എന്നാണ് ലക്ഷ്യമെങ്കില്‍ യു.ഡി.എഫ് ഭരണം നടത്തിയിരുന്ന കാലത്തുപോലും നടന്നിരുന്നില്ല. പിന്നെ ഇക്കാലത്ത് ഒട്ടും നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം യൂനിവേഴിസിറ്റി കോളജ് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് കെ.എസ്.യു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിവരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.