2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫോട്ടോലാബ് ആപ്പ്

പി.കെ മുഹമ്മദ് ഹാത്തിഫ്

കോഴിക്കോട്: നൂറുകണക്കിനു ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ക്കിടയിലേക്കു വ്യത്യസ്തതയുമായി പുതിയ ഒരു ആപ്പ് കൂടി. ആപ്പിളിന്റെ ഐഫോണിലും ഒപ്പം സ്മാര്‍ട് ഫോണുകളിലും ലഭ്യമാകുന്ന ‘ഫോട്ടോലാബ്’ ആപ്പ് ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്. നിങ്ങള്‍ എടുക്കുന്ന ഫോട്ടോകള്‍ പെയിന്റിങ്ങ് ചെയ്ത പോലെയാക്കി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുന്നത്.

റഷ്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിക്മാന്‍ ആണു പുതിയ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ 80 മില്യണ്‍ ആളുകളാണ് ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

500ലധികം ഫോട്ടോ ഇഫ്ക്ടുകള്‍ ഈ ആപ്പില്‍ ലഭ്യമാവുമെന്നാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്നയാള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാതെ എളുപ്പത്തില്‍ ഫോട്ടോയില്‍ ഇഫക്ട് നല്‍കാനാവും. ഈ മാസം രണ്ടിനാണ് ഇത് അവതരിപ്പിച്ചതെങ്കിലും ഇന്ത്യയിലും ഇത് ഇപ്പോള്‍ തരംഗമായി മാറുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.