2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

നിധീഷ് കൃഷ്ണന് ഫോട്ടോഗ്രഫി പുരസ്‌കാരം, ചിത്രം കാണാം

 

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് തിരുവനന്തപുരം കനകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആള്‍ ഇന്ത്യ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് പ്രഖ്യാപിച്ചു. എസ്. എസ്. റാം എസ്. ഹരിശങ്കര്‍ മെമ്മോറിയല്‍ അവാര്‍ഡിന് റിജോ ജോസഫ് ( ചീഫ് ഫോട്ടോ ഗ്രാഫര്‍, മനോരമ, കോട്ടയം)
അര്‍ഹനായി.

സുപ്രഭാതം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായി. നിപ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അതീവ സുരക്ഷയില്‍  സംസ്‌കരിക്കുന്ന ചിത്രത്തിനാണ് പുരസ്‌കാരം.
പി. കൃഷ്ണപ്രദീപ് (മാതൃഭൂമി, കോഴിക്കോട്), ശിവജി കുമാര്‍ ടി. (സിറാജ്, തിരുവനന്തപുരം),
ജയേഷ് പി. (മാതൃഭൂമി, വയനാട്), ദിലീപ് പുരയ്ക്കല്‍ (മാധ്യമം, കോട്ടയം) എന്നിവരും പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. 50000 രൂപയും ഫലകവും അടങ്ങുന്ന നാഷണല്‍ അവാര്‍ഡും 10000 രൂപയും ഫലകവും അടങ്ങുന്ന സ്‌പെഷ്യല്‍ അവാര്‍ഡുകളും ഏപ്രില്‍ 15 ന് വൈകിട്ട് 6 ന് കനകക്കുന്ന് സൂര്യകാന്തിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ജയറാം സമ്മാനിക്കുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.