2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍: പെട്രോളിന് 78.47 രൂപ, ഡീസലിന് 71.33 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായ രീതിയില്‍ കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 78.47 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഇന്ധനവില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 15 പൈസയും വര്‍ധിച്ച ഇന്നലെ ഇന്ത്യയില്‍ 19 പൈസയാണ് വര്‍ധിച്ചത്. 2013 സെപ്റ്റംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്നലെ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചത്.

വിലവര്‍ധനവ് രൂക്ഷമായിരിക്കെ ഇന്ധനത്തിനുള്ള ഏക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നേരത്തെ പെട്രോളിയം മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ്.

2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ ഒന്‍പത് തവണയാണ് ധനകാര്യ മന്ത്രാലയം എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയിരുന്നെങ്കിലും ഇത് കാര്യമായ വിലക്കുറവിന് ഇടയാക്കിയിരുന്നില്ല.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 70.88ഉം ഡീസലിന് 59.14ഉം ആയിരുന്നപ്പോഴാണ് എക്‌സൈസ് ഡ്യൂട്ടിയില്‍ രണ്ട് രൂപയുടെ കുറവ് കേന്ദ്രം വരുത്തിയിരുന്നത്.

എക്‌സൈസ് ഡ്യൂട്ടിയില്‍ രണ്ട് രൂപയുടെ കുറവു വരുത്തിയിട്ടും 201718 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ച വരുമാനം 26,000 കോടിയായിരുന്നു. മുന്‍സാമ്പത്തിക വര്‍ഷം ലഭിച്ചിരുന്നത് 13,000 കോടി രൂപയായിരുന്നു.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.