2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു

 

കോഴിക്കോട്: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. 10 പൈസയാണ് പെട്രോളിന് കൂട്ടിയത്. ഇതോടെ രണ്ടു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 24 പൈസ കൂടി. ഡീസലിന് ഞായറാഴ്ച 8 പൈസ കൂട്ടിയിരുന്നു.

ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 74.99 രൂപയായി. ഡീസലിന് 71.57 രൂപയും. എറണാകുളത്ത് പെട്രോള്‍ വില 73.57 രൂപയും ഡീസലിന് 70.24 രൂപയുമാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഏഴാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. ഒരുമാസത്തിനകം അഞ്ചുരൂപയോളം കൂട്ടാനാണ് എണ്ണക്കമ്പനികളുടെ നീക്കം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.