2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പെട്രോളിന് 6 പൈസയും ഡീസലിന് 5 പൈസയും കുറഞ്ഞു, സംസ്ഥാനത്ത് ഇന്നു മുതല്‍ ഒരു രൂപ കുറവ്

കോഴിക്കോട്: രാജ്യത്ത് പെട്രോളിന് 6 പൈസയും ഡീസലിന് 5 പൈസയും കുറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന നികുതിയില്‍ നിന്ന് ഒരു രൂപ കുറയ്ക്കുന്ന പദ്ധതിയും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ സംസ്ഥാനത്ത് കുറേ കാലത്തിന് ശേഷം ഇന്ധനവിലയില്‍ നല്ലൊരു കുറവുണ്ടായി.

പെട്രോള്‍ ലിറ്ററിന് 80.46 രൂപയാണ് കോഴിക്കോട്ടെ ഇന്നത്തെ വില. ഇന്നലെ 81.55 രൂപയായിരുന്നു. ഡീസലിന് 73.16 രൂപയാണ് കോഴിക്കോട്ടെ ഇന്നത്തെ വില.

പെട്രോളിന്റെ വില്‍പ്പന നികുതി 31.8 ശതമാനത്തില്‍ നിന്ന് 30.11 ശതമാനമായും ഡീസലിന്റെ വില്‍പ്പന നികുതി 24.52 ശതമാനത്തില്‍ നിന്ന് 22.77 ശതമാനമായുമാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.