2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ബലാത്സംഗ ആരോപണം: ഹൈബി ഈഡനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍

 

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഹൈബി ഈഡനെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്ത ബലാംത്സക്കേസില്‍ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.

സോളാര്‍ ബിസിനസ് തുടങ്ങാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ഹൈബി ഈഡന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഹൈബിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. പ്രതി സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് നടപടി വൈകിക്കുന്നുവെന്ന് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News