2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പാലക്കാട് ഡി.വൈ.എഫ്.ഐയില്‍ പൊട്ടിത്തെറി; പി.കെ. ശശിക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ നേതാവ് രാജിവച്ചു

പാലക്കാട് : സിപിഎം എം.എല്‍.എ പി.കെ. ശശിക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ നേതാവ് ഡി.വെ.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. ശശിക്കെതിരേ നിലപാടെടുത്തവരെ തരം താഴ്ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍നിന്നും രാജിവച്ചിട്ടുണ്ട്.
യുവതിക്കൊപ്പം നിന്ന ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ഇവരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിന് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന പദവി നല്‍കുകയും ചെയ്തിരുന്നു.
ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്ന നിലപാടാണ് വനിതാ നേതാവ് ഡി.വൈ.എഫ്‌.ഐ. യോഗത്തില്‍ സ്വീകരിച്ചത്.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സി.പി.ഐ.എമ്മിന്റെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. നവംബര്‍ 26നായിരുന്നു ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അവതരിപ്പിച്ച കണ്ടെത്തുകളുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണുണ്ടായതെന്നുമായിരുന്നു സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.