2020 February 18 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുഖ്യമന്ത്രിയെ മാറ്റണം: ഹരജി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി

കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. കേസ് ഫയലിലില്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതി അന്ന് തീരുമാനിക്കും.

കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗവും മുന്‍ ജോയിന്റ് രജിസ്ട്രാറുമായ തിരുവനന്തപുരം നേമം സ്വദേശി ആര്‍.എസ് ശശികുമാറാണ് ഹരജി നല്‍കിയത്. തോമസ് ചാണ്ടിയുടെ ഹരജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും ഇതിനു തെളിവെന്ന് ഹരജിയില്‍ പറയുന്നു.

സി.പി.ഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നു. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ കത്ത് നല്‍കിയശേഷമാണ് ഇവര്‍ വിട്ടുനിന്നതെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്ന് ആര്‍.എസ് ശശികുമാറിന്റെ ഹരജിയില്‍ ആരോപിക്കുന്നു.

മന്ത്രിസഭാ യോഗത്തില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് തുറന്നു പ്രഖ്യാപിക്കലാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിമാര്‍ക്ക് ഭരണഘടനാവ്യവസ്ഥ പാലിക്കാന്‍ ബാധ്യതയുണ്ട്. ഒരു മന്ത്രിയുടെ തീരുമാനമാണെങ്കിലും മന്ത്രിസഭാ തീരുമാനമായി ഗവര്‍ണറുടെ പേരിലാണ് ഉത്തരവ് വരുന്നത്. ഇതുകൊണ്ടുതന്നെ മന്ത്രിക്ക് വ്യക്തിപരമായി വിട്ടുനില്‍ക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ വിട്ടുനിന്നവരെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യാത്ത മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ശശികുമാര്‍ഹരജിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.