2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പര്‍വേസ് മുഷറഫ് ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചതായി റിപ്പോര്‍ട്ട്

ദുബായ്: 2002 ല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ പാക് മുന്‍ സൈനിക ഡയരക്ടര്‍ ജനറല്‍ പര്‍വേസ് മുഷറഫ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം നടത്തിയത്. എന്നാല്‍ തിരിച്ചടി ഭയന്ന് പിന്‍മാറുകയായിരുന്നു.

ജപ്പാനീസ് പത്രമായ മൈനിച്ചി ഷിന്‍പുന്‍ ആണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ആലോചിച്ച് മുഷറഫ് ദിവസങ്ങളോളം ഉറക്കമൊഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2002 ല്‍ പ്രശ്‌നം കലുഷിതമായപ്പോള്‍ ആണവായുധം പ്രയോഗിക്കാന്‍ ഉമ്മറപ്പടി വരെ എത്തിയതായും മുഷറഫിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഏതു സമയത്തും തൊടുത്തുവിടാന്‍ പാകത്തില്‍ മിസൈല്‍ സജ്ജമാക്കി വയ്ക്കാനും ഉത്തരവു നല്‍കിയതായി മുഷറഫ് പറഞ്ഞു. ”ഞങ്ങളതു ചെയ്തില്ല, ഇന്ത്യ അതു ചെയ്യുമായിരുന്നുവെന്നും തോന്നുന്നില്ല, ദൈവത്തിന് നന്ദി” മുഷറഫ് പറഞ്ഞു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ അയവുവരികയും ചെയ്തു.

1999 ല്‍ നവാസ് ഷരീഫ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് പര്‍വേസ് മുഷറഫ് പട്ടാളെ ഭരണം ഏര്‍പ്പെടുത്തിയത്. 2001 മുതല്‍ 2008 വരെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ചികിത്സയ്ക്കായി ദുബായിലാണ് മുഷറഫ് ഇപ്പോള്‍. 2007 ല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊന്ന കേസില്‍ പ്രതിയാണ് മുഷറഫ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.