2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പെരിയ ഇരട്ടക്കൊലപാതകം: തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെത്തി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലിസ് നടത്തിയ തെളിവെടുപ്പിനിടെ കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളുമാണ് ലഭിച്ചത്. ഇരുമ്പ് ദണ്ഡുകളുപയോഗിച്ച് ഇരുവരേയും മര്‍ദ്ദിച്ചുവെന്ന് പ്രതികള്‍ നേരത്തെ മൊഴി കൊടുത്തിരുന്നു.

കല്ല്യോട്ട് സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ നിന്നാണ് വടിവാള്‍ കണ്ടെടുത്തത്. ആയുധങ്ങള്‍ പ്രതി പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

ഇന്നലെയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. കെ.എല്‍ 14 ജെ.5683 സൈലോ വാഹനം കഴിഞ്ഞ ദിവസം രാത്രി പാര്‍ട്ടി ഗ്രാമമായ വെളുത്തോളിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കാന്‍ പൊലിസ് എത്തിയെങ്കിലും ഒരുസംഘം തടഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തി വാഹനത്തിന് കാവല്‍ ഏര്‍പ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.