2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി തയാറായി: തടസ്സം നിന്നത് കോണ്‍ഗ്രസെന്ന് കാനം


ലോക്‌സഭാ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ വിലയിരുത്തലാകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
എന്നാല്‍ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ യു.ഡി. എഫ് രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്നും ഇത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധനായിരുന്നു. ഇതിന് തടസ്സം നിന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. അവരതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രി ആ വീടുകളില്‍ പോകാതിരുന്നത്. പൊലിസും പട്ടാലഴുമായി മരണം നടന്ന വീടുകളില്‍ പോകുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അതില്‍ തെറ്റ് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.