2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പെരിയ ഇരട്ടക്കൊല: പ്രതികള്‍ക്ക് വാഹനം എത്തിച്ചയാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസില്‍ അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകനായ എച്ചിലടുക്കത്തെ സജി ജോര്‍ജിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

നേരത്തേ അറസ്റ്റിലായ കൊലപാതകത്തിലെ സൂത്രധാരന്‍ പീതാംബരന്റെ ഉറ്റ സുഹൃത്താണ് സജി ജോര്‍ജ്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ പറയാന്‍ പറ്റൂവെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഇതോടെ കേസില്‍ അറസ്റ്റിലായരുടെ എണ്ണം രണ്ടായി. പ്രതികള്‍ക്ക് വാഹനം എത്തിച്ച് കൊടുത്തത് സജിയാണ്. അതേസമയം, സജിയാണ് ആദ്യം വെട്ടിയതെന്നും സൂചനയുണ്ട്.

 

കേസില്‍ പിടിയിലായ സി.പി.എം ലോക്കല്‍ കമ്മറ്റി മുന്‍ അംഗം പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പീതാംബരനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. ചൊവ്വാഴ്ചയാണ് പീതാംബരന്‍ അറസ്റ്റിലായത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.