
ജെയ്പൂര്‍: കന്നുകാലിക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ ക്ഷീരകര്‍ഷകനായ പെഹ്ലൂഖാനെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആറുപേരെയും ആള്‍വാര്‍ ജില്ലാ കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി. കേസിലെ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
പ്രതികളെ എല്ലാം കോടതി വെറുതെ വിടുകയായിരുന്നുവെന്ന് പെഹ്ലുഖാന്റെ കുടുംബത്തിന് നിയമസഹായം നല്‍കിയിരുന്ന ഖാസിം ഖാന് പറഞ്ഞു.
പെഹ്ലുഖാനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം പരിശോധിച്ചാണ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കലൂറാം, ദയാറാം, യോഗേഷ് കുമാര്‍ എന്ന ധോലിയ, ഭീം രതി എന്നിവരായിരുന്നു പ്രതികള്‍.
2017 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ജയ്പൂരിലെ ചന്തയില്‍ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ദേശീയ പാതയില്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ പെഹുലൂഖാനെ മര്‍ദ്ദിച്ചവശനാക്കിയത്. മര്‍ദ്ദനത്തില്‍ മാരകമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യോഗേന്ദ്ര ഖത്താന അറിയിച്ചു.