2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്; നിയമനടപടിക്ക് കന്യാസ്ത്രീയുടെ കുടുംബം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ അധിക്ഷേപവുമായി പിസി ജോര്‍ജ് എംഎല്‍എ.

ജോര്‍ജിനെതിരേ സ്പീക്കര്‍ക്കും പൊലിസിനും വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം.

പരാമര്‍ശത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായതായും ഞായറാഴ്ച മാധ്യമങ്ങളെ കാണുന്നതില്‍നിന്നു പിന്‍മാറുന്നതായും കന്യാസ്ത്രീ അറിയിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി.

പലതവണ പീഡനത്തിനിരായായെന്നു പറഞ്ഞ കന്യാസ്ത്രീ ഇപ്പോള്‍ മാത്രം പരാതിയുമായി രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തങ്ങളെ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.

ഇരയായ ഞങ്ങളുടെ സഹോദരിക്ക് അവകാശപ്പെട്ട നീതിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാല്‍ നീതി ലഭിക്കും വരെ സമരം ചെയ്യുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.