2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മുസ്‌ലിംങ്ങള്‍ തെണ്ടിപ്പരിശകളെന്ന് പിസി ജോര്‍ജ്ജ്

 

ഈരാറ്റുപേട്ട: ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്നവരെ പിന്തുണക്കുന്ന തെണ്ടിപ്പരിശകളാണ് മുസ്‌ലിംങ്ങള്‍ എന്ന വിവാദ പരാമര്‍ശം നടത്തി പിസി ജോര്‍ജ്ജ്. പിസി ജോര്‍ജ്ജിന്റെ നിലവിലെ രാഷ്ട്രീയ നിലപാടിനോടുള്ള പ്രതിഷേധം അറിയിക്കാന്‍ ഫോണില്‍ വിളിച്ച വ്യക്തിയോടാണ് പൂഞ്ഞാര്‍ എംഎല്‍എ മോശം പരാമര്‍ശം നടത്തിയത്. മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെ ഘാതകരാണെന്നും അവര്‍ തീവ്രവാദികളാണെന്നുമാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.

സംഭവത്തിന്റെ ഫോണ്‍കോള്‍ ഓഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. പിസി ജോര്‍ജ്ജ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം നാട്ടുകാരുടെ നേതൃത്വത്തില്‍ ചേന്നാട് കവലയിലുള്ള എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി . പിസി ജോര്‍ജ്ജിന്റെ വീടിനുനേരെ കല്ലേറുണ്ടായി. സംഭവത്തെ തുടര്‍ന്ന് വന്‍ പൊലിസ് സുരക്ഷയാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈഴവ സമുദായത്തെ അധിക്ഷേപിച്ചതിന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പിസി ജോര്‍ജ്ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ശേഷം പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ പിസിക്കെതിരെ സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകളും രംഗത്തു വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.